സ്വാതന്ത്ര്യ സമരത്തെ മോദി ആർ.എസ്.എസ് വത്​കരിക്കാൻ ശ്രമിക്കുന്നു -കൊടിക്കുന്നിൽ സുരേഷ്

ആലുവ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നരേന്ദ്ര മോദിയും ബി.ജെ.പിയും ആർ.എസ്.എസ് വത്​കരിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ്​ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.സി കോളജിലെ ഗാന്ധി മാവിൻ ചുവട്ടിലെത്തി പുഷ്പാർച്ചന നടത്തിയശേഷമാണ് യാത്ര ആരംഭിച്ചത്. ആയിരത്തോളം ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. യു.സി കോളജിൽനിന്ന്​ ആരംഭിച്ച യാത്ര സൗത്ത് കളമശ്ശേരിയിൽ സമാപിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, നേതാക്കളായ കെ.പി. ധനപാലൻ, എൻ.വേണുഗോപാൽ, അബ്ദുൽ മുത്തലിബ്, വി.പി. സജീന്ദ്രൻ, ഡൊമിനിക് പ്രസന്‍റേഷൻ, എസ്. അശോകൻ, ജയ്സൺ ജോസഫ്, ദീപ്തി മേരി വർഗീസ്, ആർ. ചന്ദ്രശേഖരൻ, എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, ബിനീഷ് കുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas10 dcc ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ്​ പദയാത്ര കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ​കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.