ശ്രീശങ്കര കോളജ് ആസാദി വീക്ക് പരിപാടി നടത്തി

കാലടി: . നാഷനൽ സർവിസ് സ്കീമി‍ൻെറ നേതൃത്വത്തിൽ 40 വിദ്യാർഥികൾ ചേർന്ന് 12 മണിക്കൂർകൊണ്ട് ഭാരതത്തി‍ൻെറ സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി ഫ്രീഡം വാൾ തയാറാക്കി. ഒന്നാം സ്വാതന്ത്ര്യസമരം, ജാലിയൻവാലാബാഗ് കൂട്ടക്കൊല, വാഗൺ ദുരന്തം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റ്​ തുടങ്ങിയവയും പതിനഞ്ചോളം സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രവുമാണ് ഉൾക്കൊള്ളിച്ചത്. ഇതോടനുബന്ധിച്ചു ലഹരിയിൽനിന്ന്​ സ്വാതന്ത്ര്യം എന്ന പേരിൽ പോസ്റ്റർ പ്രദർശനം, ബോധവത്​കരണ ക്ലാസ് എന്നിവയും പതാക വിതരണവും നടന്നു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ. പ്രീതി നായർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം-- ശ്രീശങ്കര കോളജ് ആസാദി വീക്ക് പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.