കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം. പരാതിക്കാരനായ യാക്കൂബ് പുരയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. അതിനാൽ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാന്‍ പരിമിതികള്‍ ഉണ്ട്. യാഥാർഥ പ്രതികളിൽ പലരും പിടിയിലായിട്ടില്ല. സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നതാണ് തട്ടിപ്പെന്നും പരാതിയിൽ പറയുന്നു. അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് മറ്റൊരു പരാതിക്കാരനായ ഷെമീർ നേരത്തേ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന് ക്രൈംബ്രാഞ്ച് നൽകിയ മറുപടിയിൽനിന്ന് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് മനസ്സിലായത് കൊണ്ടാണ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് യാക്കൂബ് വ്യക്തമാക്കി. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സണില്‍നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്‍സണുമായി വലിയ അടുപ്പമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തട്ടിപ്പില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്. ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്ന ഹരജ ഹൈകോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.