ചെങ്ങന്നൂർ: സി.പി.എം നേതാവായ ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വന്തംവീട്ടിൽ ദേശീയ പതാക തലതിരിച്ചുകെട്ടി. അംഗൻവാടിയിലെ പതാക ഉയർത്തലിന് ശേഷമുള്ള ദേശീയ ഗാനാലാപനത്തിനിടെ അലക്ഷ്യമായി ഫോണിൽ സംസാരിച്ചതും വിവാദമായി. സി.പി.എം മാന്നാർ ഏരിയ അംഗവും മുൻ സെക്രട്ടറിയും ബുധനൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ ജി. രാമകൃഷ്ണന്‍റേതാണ് വിവാദ നടപടി. ശനിയാഴ്ച രാവിലെ വീട്ടിൽ പതാക ഉയർത്തിയശേഷം ഭാര്യ സുജയോടൊപ്പം ദേശീയ പതാകക്ക് താഴെ നിൽക്കുന്ന ഫോട്ടോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. പെരിങ്ങാട് 14ാം വാർഡിലെ തോപ്പിൽചന്ത മുപ്പതാം നമ്പർ അംഗൻവാടിയിലാണ് ദേശീയ ഗാനത്തെ അവഹേളിക്കുന്ന രീതിയിൽ പെരുമാറിയത്. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.സി. അശോകൻ മാന്നാർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.