പറവൂർ: സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഏരിയയിലെ സഹകരണ ബാങ്കുകളിൽ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. പറവൂർ സഹകരണ ബാങ്കിൽ സംസ്ഥാന സെക്രട്ടറി കെ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.പി. അജയകുമാർ പങ്കെടുത്തു. വടക്കേക്കര സർവിസ് സഹകരണ ബാങ്കിൽ കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. മന്നം ബാങ്കിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.പി. അജിത്കുമാർ, മഹിള സഹകരണ ബാങ്കിൽ കെ. ശാന്ത, താലൂക്ക് സർക്കാർ ജീവനക്കാരുടെ ബാങ്കിൽ പി.പി. ആഷ, പുത്തൻവേലിക്കര സഹകരണ ബാങ്കിൽ എം.എം. കരുണാകരൻ, പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ പ്രസിഡന്‍റ് എ.ബി. മനോജ്, കൈതാരം സർവിസ് സഹകരണ സംഘത്തിൽ പ്രസിഡന്‍റ് കെ.കെ. സതീശൻ, ഗാന്ധി സ്മാരക സഹകരണ ബാങ്കിൽ സി.എ. രാജീവ് എന്നിവരും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.