മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ആലുവ മർച്ചന്‍റ്​സ്​ അസോസിയേഷൻ, വൈ.എം.സി.എ ആലുവ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക-ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ഇ.എം. നസീർ ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വൈ.എം.സി.എ ആലുവ പ്രസിഡൻറ് ബോബി ആന്‍റണി അധ്യക്ഷത വഹിച്ചു. മർച്ചന്‍റ്​സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം. പത്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ, പി.എം. മൂസക്കുട്ടി, എം.എ. സുജിത്ത്, ഐ.ബി. രഘുനാഥ്, വൈ.എം.സി.എ ഭാരവാഹികളായ കുരുവിള മാത്യു, കോശി സന്തോഷ്, യൂത്ത് വിങ് പ്രസിഡന്‍റ്​ അജ്മൽ കാമ്പായി, അയ്യൂബ് പുത്തൻപുരയിൽ, അസീസ് അൽബാബ്, എ. വെങ്കിടാചലം, യു.എഫ്. ഷാജൻ, എം.പി. ജോളി, പി. ഷാജൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 vyapari ആലുവ മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ഇ.എം. നസീർ ബാബു വ്യാപാര ഭവനു മുമ്പിൽ പതാക ഉയർത്തി വ്യാപാരി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.