ഒടുവിൽ ആലുവ-മൂന്നാർ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ആലുവ: തകർന്ന ആലുവ-മൂന്നാർ ദേശസാത്​കൃത റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വിവിധ സമരങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് പണികൾ തുടങ്ങിയത്. ഇതിനിടയിൽ തട്ടിക്കൂട്ട് പണി നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കുഴികൾ വേണ്ടരീതിയിൽ മെറ്റലുകൾ വിരിക്കാതെ തട്ടിക്കൂട്ട് പണി നടത്താനുള്ള ശ്രമമാണുണ്ടായത്. രാവിലെ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ്​ നാട്ടുകാർ പണി തടഞ്ഞത്​. കുട്ടമശ്ശേരി സ്കൂളിന് സമീപവും ആനിക്കാട്, ന്യൂ ഇറ ക്ലിനിക്കിന് സമീപവുമുള്ള വലിയ കുഴികൾ അടക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ ഇല്ലാതെയാണ് പ്രവൃത്തി ആരംഭിച്ചിരുന്നത്. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തുകയും തുടർന്ന് വേണ്ടത്ര മെറ്റലുകൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ എത്തിച്ചശേഷം ആരംഭിക്കുകയും ചെയ്​തു. ക്യാപ്ഷൻ ea yas17 road work ഏറെ നാളായി തകർന്നുകിടക്കുന്ന ആലുവ പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.