പള്ളിക്കര: ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ട് ദിവസത്തെ ശമ്പളം പിടിച്ചുവെച്ച ബി.പി.സി.എല്‍ മാനേജ്‌മെന്‍റിൻെറ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 18 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന സമര പ്രചാരണാർഥം കൊച്ചി റിഫൈനറി ഡ്രം പ്ലാന്‍റ് ഗേറ്റില്‍ പ്രതിഷേധയോഗം നടന്നു. ബി.പി.സി.എല്ലില്‍ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം സ്തംഭിപ്പിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്‍റ് സി.ജെ. മാര്‍ട്ടിൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം സി.കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഉദയന്‍, എം.ജി. അജി , ടി.ആര്‍. വിശ്വപ്പന്‍, ബി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.സമരപരിപാടികളുടെ പശ്ചാത്തലത്തില്‍16ന് മന്ത്രി പി. രാജീവും, മന്ത്രി വി. ശിവന്‍കുട്ടിയും പങ്കെടുത്തുകൊണ്ട് മാനേജ്‌മെന്‍റ് പ്രതിനിധികളുടെയും തൊഴിലാളി സംഘടന പ്രതിനിധികളുടെയും യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. പടം. ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ട് ദിവസത്തെ ശബളം തടഞ്ഞ നടപടിയില്‍ പ്രതിഷേധിച്ച് ഡ്രം പ്ലാന്‍റ് ഗേറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധം (em palli 1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.