ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കിഴക്കമ്പലം: . പഴങ്ങനാട് ജെമ്മിണിഞാലില്‍ ക്ഷേത്രത്തി‍ൻെറ റോഡിനോട് ചേര്‍ന്നുള്ള ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. വ്യാഴാഴ്​ച വൈകീട്ട് 4.30 ഓടെ സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹിയാണ് കണ്ടത്. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലയാളമാസം ആദ്യചൊവ്വാഴ്​ചയും അവസാനത്തെ ചൊവ്വാഴ്​ചയുമാണ് ക്ഷേത്രത്തില്‍ പൂജ നടക്കാറുള്ളു. അതിനാല്‍ എപ്പോഴും ക്ഷേത്രത്തില്‍ ആളുകള്‍ വരാറില്ല. ബുധനാഴ്​ച അർധരാത്രി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വർക്​ഷോപ്പിലെ അന്തര്‍സംസ്ഥാന തൊഴിലാളിയോട് ഫോണ്‍ ചെയ്ത്‌കൊണ്ടിരിക്കെ പരിചയമില്ലാത്ത ഒരാളെത്തി എന്തിനാണ് പുറത്ത് നില്‍ക്കുന്നതെന്നും റൂമില്‍ കയറി വാതിലടച്ച് കിടക്കാന്‍ പറഞ്ഞതായും പറയുന്നു. കഴിഞ്ഞ ഞായറാഴ്​ച ഭണ്ഡാരം തുറന്നതിനാൽ കൂടുതൽ പൈസ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പടം. പഴങ്ങനാട് ജെമ്മിണിഞാലില്‍ ശ്രീ ഭദ്രകാളിക്ഷേത്രത്തി‍ൻെറ ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ (ea+em palli 3 must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.