പട്ടിമറ്റം: 'നേച്ചര്‍ എക്‌സ്‌പോ 2022' പേരില്‍ ഔഷധസസ്യങ്ങളുടെ എക്‌സിബിഷന്‍ പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളില്‍ നടത്തി. കുട്ടികള്‍ ശേഖരിച്ച 150തില്‍ പരം ഔഷധ സസ്യങ്ങളും അതിൻെറ ശാസ്ത്രീയ നാമങ്ങളും ഉപയോഗങ്ങളും എഴുതിയ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു. കുറുന്തോട്ടി, നീലാംബരി, ദന്തപ്പാല, അമൃത, ഉമ്മം, തിപ്പല്ലി, അവണക്ക്, മുറിവുണക്കി, ശങ്കര തെരണ്ടി, ആനച്ചൊറിയണം ഉള്‍പ്പെടെയുള്ളവയാണ് പ്രദര്‍ശിപ്പിച്ചത്. രാവിലെ 10.30 മുതല്‍ രണ്ട് വരെ പൊതുജനങ്ങള്‍ക്ക് കാണുവാനും അവസരമുണ്ടായിരുന്നു. നൂറുകണക്കിന് ആളുകള്‍ എക്‌സിബിഷൻ കാണാനെത്തി. സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. റിട്ട. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.എം. സാലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. അബ്ദുല്‍ ലത്തീഫ്, പി.എം. അലി, സി.എം. ഷംനാജ്, ജമാഅത്ത് സെക്രട്ടറി വി.പി. ജബ്ബാര്‍, ഹെഡ്മിസ്ട്രസ് ഷിനാസ്ഷിയാസ്, കെ.എം. വീരാകുട്ടി, പി.ടി.എ പ്രസിഡന്‍റ് കെ.കെ. നജീബ് മൗലവി, പി.എച്ച്. ഐഷു കുഞ്ഞ്, ബീമാ എം. ഹുസൈന്‍, പി.പി. അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. പടം. പട്ടിമറ്റം ജമാഅത്ത് സ്‌കൂളില്‍ നടന്ന ഔഷധ സസ്യങ്ങളുടെ എക്‌സിബിഷന്‍ ഡോ. വി.എം. സാലി ഉദ്ഘാടനം ചെയ്യുന്നു (em palli 4)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.