വീട് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപയും രണ്ടു പവനും കവർന്നു കോതമംഗലം: കുത്തുകുഴി വായനശാലപ്പടിയിൽ . കുലശ്ശേരിയിൽ കെ.പി. ജേക്കബിൻെറ വീട്ടിലാണ് മോഷണം. ജേക്കബും ഭാര്യ എൽസിയുമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ജേക്കബിൻെറ ചികിത്സക്കായി ചൊവ്വാഴ്ച മുതൽ രണ്ടുപേരും ആശുപത്രിയിലായിരുന്നു. ആശുപത്രിയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ ബുധനാഴ്ച രാത്രി വീട്ടിലെത്തിയ ബന്ധുവാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിന്നിലെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. എല്ലാ മുറിയിലും അലമാരയിൽനിന്ന് തുണികളും മറ്റും വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടമായത്. വേറെ അഞ്ച് പവൻ സ്വർണം തുണിയിൽ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിച്ചിരുന്നെങ്കിലും വലിച്ച് വാരിയിട്ടപ്പോൾ മോഷ്ടാവിൻെറ ശ്രദ്ധയിൽപെട്ടില്ല. വീട്ടിലെ ഭക്ഷണവും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.