'ശ്രീശങ്കര പാലത്തി‍െൻറ തകർച്ച പരിഹരിക്കണം'

'ശ്രീശങ്കര പാലത്തി‍ൻെറ തകർച്ച പരിഹരിക്കണം' പെരുമ്പാവൂര്‍: കാലടിയുടെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ശ്രീശങ്കര പാലത്തി‍ൻെറ തകർച്ച എത്രയും വേഗം പരിഹരിക്കണമെന്നും പുതിയ പാലവും ബൈപാസും ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ആര്‍.എസ്.പി പെരുമ്പാവൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്. ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അജിത് പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.ബി. മോഹനന്‍, കെ.കെ. അബ്ദുൽ ജബ്ബാര്‍, എം.എ. ശശി, കെ.കെ. നിധീഷ്, പി.ഒ. ഷോയി, എം.സി. ശശി, എം.വി. ജിജി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി വി.ബി. മോഹനനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.