പള്ളിക്കര: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിൻെറ ഭാഗമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ നടത്തുന്ന പതാകവിതരണം വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി ചീഫ് ജനറൽ മാനേജർ മെഹർഷി മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർമാരായ എൽ.സി. പൗലോസ്, നിഷാദ്, ഷാനിഫ ബാബു, അജിത ഉണ്ണികൃഷ്ണൻ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബി.പി.സി.എൽ പബ്ലിക് റിലേഷൻ ജനറൽ മാനേജർ വിനീത് എം. വർഗീസ് എന്നിവർ സംസാരിച്ചു. പടം. ബി.പി.സി.എൽ നേതൃത്വത്തിൽ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പതാക വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ നിർവഹിക്കുന്നു er palli 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.