സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക്​ ജയം

അങ്കമാലി: കറുകുറ്റി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി വിജയിച്ചു. ആകെ 7436 വോട്ടാണ് പോൾ ചെയ്തത്. സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് 2586 വോട്ടും യു.ഡിഎഫ് മുന്നണിക്ക് 975 വോട്ടുമാണ് ലഭിച്ചത്. സ്റ്റീഫൻ കോയിക്കര, കെ.കെ. ഗോപി, ജോയി ജോസഫ്, സി.ആർ. ഷൺമുഖൻ, ടോണി പറപ്പിള്ളി, പ്രകാശ് പാലാട്ടി, ബൈജു പറപ്പിള്ളി, ഗോകുൽ ഗോപാലകൃഷ്ണൻ, ഗ്രേസി സെബാസ്റ്റ്യൻ, പുഷ്പ അശോകൻ, ഷൈജി മാർട്ടിൻ, എ.കെ ചന്ദ്രൻ, ബാബു ഡേവിസ് എന്നിവരാണ് വിജയിച്ചത്. പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.