കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കൊച്ചി: ജില്ലക്ക്​ പുറത്തുനിന്ന് വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്കായി കാക്കനാട് എത്തുന്ന പെണ്‍കുട്ടികള്‍ക്ക്​ കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് . 50 പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ 25 മുറികളുള്ള ഹോസ്റ്റലാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിത വികസന പദ്ധതിയുടെ കീഴില്‍ ഒരുക്കിയിരിക്കുന്നത്. കാക്കനാട് -ഇന്‍ഫോ പാര്‍ക്ക് റോഡില്‍ കുഴിക്കാട്ടൂമൂല ഭാഗത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ :0484-2426636.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.