മുഹമ്മദ് റഫിയുടെ ഓർമപുതുക്കി സംഗീതപ്രേമികൾ

ഫോർട്ട്കൊച്ചി: വിശ്വ ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണ ഉയർത്തി കൊച്ചിയിലെ സംഗീത പ്രേമികൾ. കൊച്ചിൻ മ്യൂസിക് സോണിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി പള്ളത്തുരാമൻ മൈതാനിയിൽ 'റഫി കി യാദേൻ' പേരിൽ മുഹമ്മദ്‌ റഫി സ്മൃതി സംഘടിപ്പിച്ചു. സിറാജ്, റിൻഷാദ്, ഉമ്മർ,യഹിയ അസീസ്, ഹാഷിം, മഹേഷ്‌ കമ്മത്ത് , അനീഷ് റഹീം, നൗഷാദ്, ജോസ് സജീവ്, ആത്മനന്ദ റാവു, ഫാരിസ് ഫൈസൽ, ഫാരിസ് മുജീബ്, നബീല ഹക്കീം, ഷിഫാന, സ്വാലിഹ, സീനത്ത്, റിയാസ്, അഷ്‌റഫ്‌ ഇബ്രാഹീം, താജുദ്ദീൻ എന്നീ ഗായകർ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സിനിമ സംവിധായകൻ അൻവർ പെരുമ്പാവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആത്മാനന്ദ റാവു അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം. ഹബീബുല്ല, ഷീബ ഡുറോം, സലീം ഷുക്കൂർ, പി.ഇ. ഹമീദ് എന്നിവർ സംസാരിച്ചു. പി.എം. സിറാജ് സ്വാഗതവും കെ.ബി. ഉമ്മർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.