പറവൂർ: പൊതുപരിപാടികൾക്കായി തുറന്ന ഓഡിറ്റോറിയം നിർമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി നിയോജക മണ്ഡലത്തിലെ നോഡൽ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പറവൂർ വിശ്രമകേന്ദ്രത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻെറ പഴക്കം ചെന്ന കെട്ടിടം പൊളിച്ച് അവിടെ ഓഡിറ്റോറിയം നിർമിക്കാൻ യോഗം തീരുമാനിച്ചു. ഇവിടെ നിലകൊള്ളുന്ന മരങ്ങൾ ഒന്നും മുറിക്കാതെ തന്നെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചായിരിക്കുമിത്. നല്ല രീതിയിൽ വിഭാവനം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് സീനിയർ ആർക്കിടെക്ടിന് പ്രതിപക്ഷ നേതാവ് നിർദേശം നൽകി. പറവൂർ ടി.ബിയിൽ കാന്‍റീൻ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. നോഡൽ ഓഫിസർ സജീവ് കുമാർ, തഹസിൽദാർ കെ.എൻ. അംബിക, ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജേഷ്, അജിത് കുമാർ, സൈനബ, ജൂഡിയത്ത്, ആബിദ, അന്ന തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.