കൊച്ചി: നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യ രചിച്ച 'ഇന്ത്യാസ് മണി ഹെയിസ്റ്റ്: ദ ചേലമ്പ്ര ബാങ്ക് റോബറി' പുസ്തകം നടൻ മോഹൻലാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നൽകി പ്രകാശനം ചെയ്തു. 2007ൽ മലപ്പുറം ചേലമ്പ്രയിലെ മലബാർ ഗ്രാമീൺ ബാങ്കിൽ നടന്ന കവർച്ചയെ ആധാരമാക്കി രചിച്ചതാണ് പുസ്തകം. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തിയ സിനിമയെ വെല്ലുന്ന ശ്രമങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇടപ്പള്ളി ലുലു മാളിൽ നടന്ന ചടങ്ങിൽ, കേസിന്‍റെ അന്വേഷണ ചുമതല നിർവഹിച്ച അന്നത്തെ മലപ്പുറം ജില്ല പൊലീസ് മേധാവിയും ഇപ്പോൾ ഐ.ജിയുമായ പി. വിജയനും പങ്കെടുത്തു. സുഹൃത്തായ പി. വിജയൻ അന്വേഷിച്ച ഒരു കേസ് പുസ്തകമായി പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. പുസ്തകം സിനിമയാക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാലിനെയും കവർച്ച സംഘത്തിന്‍റെ ആസൂത്രകനായി ഫഹദ് ഫാസിലിനെയും തീരുമാനിക്കുമെന്ന് പുസ്തക രചയിതാവ് അനിർബൻ ഭട്ടാചാര്യ പറഞ്ഞു. ഫോട്ടോ EKG BOOK RELEASE നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യ രചിച്ച 'ഇന്ത്യാസ് മണി ഹെയിസ്റ്റ്: ദ ചേലമ്പ്ര ബാങ്ക് റോബറി' നടൻ മോഹൻലാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നൽകി പ്രകാശനം ചെയ്യുന്നു. ഐ.ജി പി. വിജയൻ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.