കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന്​ ദാരുണാന്ത്യം

കാക്കനാട്: കൊച്ചി നഗരത്തിൽ റോഡിന് കുറുകെ കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രികനായ യുവാവിന്​ ദാരുണാന്ത്യം. ഫോർട്ട്കൊച്ചി നസ്റത്ത് ബീച്ചിന് സമീപം സെന്‍റ്​ ജോർജ് പാട്ടം വെളിയിൽ വി.ജെ. ആൽബർട്ടിന്‍റെ മകൻ അലനാണ്​ (25) മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. യോഗാ അധ്യാപകനായ അലൻ കാക്കനാട് ഭാഗത്തുനിന്ന്​ പാലാരിവട്ടത്തേക്ക് സുഹൃത്ത് നിഖിലിനൊപ്പം വരവെ​ ചെമ്പുമുക്ക് പള്ളിക്ക് സമീപം റോഡിന് കുറുകെ കിടന്ന കേബിൾ അലന്‍റെ കഴുത്തിൽ കുരുങ്ങി വാഹനം മറിഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച വൈകീട്ട് സംസ്കാരം നടത്തി. മാതാവ്​: മേരി. സഹോദരി: അപർണ. അശ്രദ്ധമായി വലിച്ചിട്ടിരിക്കുന്ന കേബിളുകളിൽ കുടുങ്ങി കൊച്ചി നഗരത്തിൽ അപകടങ്ങൾ വർധിച്ചുവരുകയാണ്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ കുരുങ്ങിയും മറ്റുമാണ്​ അപകടങ്ങളിൽപെടുന്നത്. ഇന്‍റർനെറ്റ് സേവനദാതാക്കൾ, കേബിൾ ടി.വി ഓപറേറ്റർമാർ തുടങ്ങിയ സ്ഥാപനങ്ങളാണ്​ കേബിളുകൾ അശ്രദ്ധമായി വലിച്ചിരിക്കുന്നത്​. പൊട്ടിവീഴുന്ന കേബിളുകൾ പലപ്പോഴും വല പോലെ കിടക്കുന്നതും കാണാം. ---------------- file: Photo KKD Alen 25 അലൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.