ആലുവ: പരിമിതികളെ കരുത്താക്കിയ ധീരവനിതയായിരുന്നു ഹെലൻ കെല്ലറെന്ന് അൻവർ സാദത്ത് എം.എൽ.എ. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് വനിത ഫോറം ആലുവയിൽ സംഘടിപ്പിച്ച സംസ്ഥാനതല ഹെലൻ കെല്ലർ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത ഫോറം വൈസ് പ്രസിഡന്‍റ് വിജയകുമാരി രാജേഷ് അധ്യക്ഷതവഹിച്ചു. കീഴ്മാട് ബ്ലൈൻഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സനില, കെ.എഫ്.ബി ജില്ല പ്രസിഡന്‍റ് രാജു ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ. ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, സ്കൂൾ ഫോർ ദ ബ്ലൈൻഡ് പ്രധാന അധ്യാപിക ജിജി വർഗീസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. നാസർ , കെ.എഫ്.ബി ആലുവ താലൂക്ക് പ്രസിഡന്‍റ് എം.ഒ. സെബാസ്റ്റ്യൻ, സംസ്ഥാന നിർവാഹക സമിതി അംഗം വിജയ, വനിത ഫോറം സെക്രട്ടറി ഇൻ ചാർജ് എം. ഗീത എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് കാഴ്ച പരിമിതരായ 150ഓളം വനിതകൾ കുടുംബസമേതം പങ്കെടുത്തു. വനിത സംഗമം, കായികമത്സരങ്ങൾ, കലാസംഗമം തുടങ്ങിയവ നടന്നു. ക്യാപ്ഷൻ er yas1 kfb കെ.എഫ്.ബി വനിത ഫോറം സംസ്ഥാനതല ഹെലൻ കെല്ലർ അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.