അടൂർ: ഡയാലിസിസ് കഴിഞ്ഞ് സഹോദരനൊപ്പം മടങ്ങവെ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. എണ്ണക്കാട് (പ്രണവം) വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെയും പത്മാവതിയമ്മയുടെയും മകൻ ഹരീഷ് കുമാറാണ് (48) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ചൂരക്കോട് തയ്യിൽ പടിയിലാണ് അപകടം. കൊട്ടാരക്കര ഗവ.ആശുപത്രിയിലെ ഡയാലിസിസ് കഴിഞ്ഞ് സഹോദരൻ ഗിരീഷിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡിൽ കിടന്ന കല്ലിൽ കയറിയ സ്കൂട്ടർ മറിഞ്ഞ് ഇരുവരും വീണു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹരീഷിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില കൂടുതൽ മോശമായതോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു ഹരീഷ് (സ്റ്റാഫ് നഴ്സ്, ലൈഫ് ലൈൻ ആശുപത്രി അടൂർ). മകൾ: ആരാധ്യ ഹരീഷ്. ----- PTD HareeshKumar 48 ADR ഹരീഷ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.