മൂവാറ്റുപുഴ: നഗരത്തിലെ ആസാദ്‌റോഡ് തകർന്നു. കീച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് മുളവൂർ പി.ഒ ജങ്ഷനിൽ അവസാനിക്കുന്ന ആറ് കിലോമീറ്റർ വരുന്ന റോഡ് നേരത്തേ ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റീബിൽഡ് കേരളയിൽപെടുത്തി 3.50 കോടി അനുവദിച്ചുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് തുടർനടപടിയുണ്ടായില്ല. മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ഒരു ഭാഗം ജില്ല പഞ്ചായത്തിന് കീഴിലാണ്. മൂന്നുകിലോമീറ്റർ വരുന്ന ജില്ല പഞ്ചായത്തിനു കീഴിലെ ഭാഗമാണ് തകർന്നുകിടക്കുന്നത്. സമീപ ഭാഗങ്ങളിലെ മുഴുവൻ റോഡുകളും നവീകരിച്ചെങ്കിലും നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡിൻെറ വികസനം നടന്നിട്ടില്ല. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.എ. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽസലാം, ടി.യു. അൻവർ, നജീബ് , മൈതീൻ, എന്നിവർ സംസാരിച്ചു. EM Mvpa 1 Road ചിത്രം. തകർന്ന ആസാദ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.