കാന നിർമാണം; റോഡ്​ ടാർ ചെയ്യാത്തതിൽ പ്രതിഷേധം

കിഴക്കമ്പലം: റോഡിന് കുറുകെ കാന നിർമാണം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും ടാറിങ് പൂർത്തീകരിക്കാത്തതിനെ തുടർന്ന് അപകടഭീഷണിയാകുന്നു. കിഴക്കമ്പലം ജങ്ഷന് സമീപം സ്കൂളിനോട് ചേർന്നുള്ള പ്രദേശമാണ് റോഡ് നിർമാണത്തി‍ൻെറ ഭാഗമായി റോഡ് വെട്ടി​പ്പൊളിച്ച് നടുവിലൂടെ കാന നിർമിച്ച് സ്ലാബിട്ടത്. ടാറിങ് വരുമ്പോൾ റോഡ് ഉയരുമെന്നുകണ്ട് കാനയുടെ സ്ലാബ്​ അൽപം ഉയർത്തിയാണ് ഇട്ടിരിക്കുന്നത്. ഇത് ഇരുചക്ര വാഹന അപകടത്തിന് കാരണമാകുന്നതായും നാട്ടുകാർ പറഞ്ഞു. കൊച്ച് കുട്ടികൾ ഉൾപ്പെടെ സ്കൂളിലേക്ക് കാൽനടയായും സൈക്കിളിനും മറ്റും വരുന്ന പ്രദേശമാണിത്. അതിനാൽ അപകടസാധ്യതയും വലുതാണ്. കൂടാതെ നിരവധി ബസുകളും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന പാതയാണ്​. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. എത്രയും വേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. കിഴക്കമ്പലം ജങ്ഷന് സമീപം സ്കൂളിനോട് ചേർന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.