പെരുമ്പാവൂർ: ഓടക്കാലിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനസജ്ജമാക്കാൻ ബാങ്ക് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ മിന്നലില്‍ എ.ടി.എം പ്രവത്തനം നിലച്ചതറിയാതെ നിരവധി ഇടപാടുകാരാണ് എത്തി മടങ്ങുന്നത്. നിരവധി വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അശമന്നൂര്‍ പഞ്ചായത്തിലെ ഏക ദേശസാത്കൃത ബാങ്കാണ് ഓടക്കാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇവിടെ നൂറുകണക്കിന് പെന്‍ഷന്‍കാരും വ്യാപാരി വ്യവസായികളും ദിനംപ്രതി മണിക്കൂറുകള്‍ കാത്തുനിന്നാണ് ഇടപാടുകള്‍ നടത്തുന്നത്. ഡെപ്പോസിറ്റ് അടക്കമുള്ള സൗകര്യത്തോടെ പുതിയ എ.ടി.എം കൗണ്ടര്‍ ആരംഭിക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറര്‍ പി.പി. വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. em pbvr 1 ATM പ്രവര്‍ത്തനരഹിതമായ ഓടക്കാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.