പുസ്തകങ്ങൾ കൈമാറി

പല്ലാരിമംഗലം: അടിവാട് ദേശീയ വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. എഴുത്തുകാരനും അധ്യാപകനുമായ നിയാസ് മൈതീന്‍ കിഴക്കേല്‍ രചിച്ച അരയാല്‍ മരണങ്ങള്‍ പുസ്തകവും വിവിധ വ്യക്തികളുടെ ശേഖരങ്ങളില്‍നിന്നുമുള്ള പുസ്തകങ്ങളുമാണ് വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലക്ക് കൈമാറിയത്. യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സിറാജുദ്ദീന്‍, കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, എഴുത്തുകാരന്‍ നിയാസ് മൈതീന്‍ കിഴക്കേല്‍, യൂസുഫ് പല്ലാരിമംഗലം, ലൈബ്രേറിയന്മാരായ ലതിക സുകുമാരന്‍, അസ്മ ബീവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.