വൈപ്പിൻ: കടലും കടലോരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി മണ്ഡലത്തിൽ സമഗ്രമായി നടപ്പാക്കുന്നതിന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഓച്ചന്തുരുത്ത് സർവിസ് സഹകരണ ബാങ്ക് ഹാളിൽ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്‌തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. തീരവും കടലും പ്ലാസ്റ്റിക് കുമിഞ്ഞുകൂടി മനുഷ്യൻെറ തന്നെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രമുഖ തീരമണ്ഡലമായ വൈപ്പിനിൽ 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി വലിയ പ്രാധാന്യത്തോടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ.എസ്. പുരുഷൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എം.ബി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസി സോമൻ, ഫൊക്കാന പ്രതിനിധി പോൾ കറുകപ്പള്ളി, ഫിഷറീസ് ജോയന്‍റ് ഡയറക്‌ടർ എം.എസ്. സാജു, ഡെപ്യൂട്ടി ഡയറക്‌ടർ എസ്. ജയശ്രീ, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് എന്നിവർ സംസാരിച്ചു. Hibi 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരണയോഗം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.