രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോതമംഗലം: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തേൻകോട് സ്വദേശി റിൻസാണ്​ (25) പിടിയിലായത്. തങ്കളത്തുവെച്ച് കണ്ട പ്രതിയെ സംശയം തോന്നിയ എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ബിഗ് ഷോപ്പറിനുള്ളിൽനിന്ന് രണ്ടരക്കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് സി.ഐ ജോസ് പ്രതാപ് പറഞ്ഞു. പ്രിവന്‍റീവ് ഓഫിസർ നിയാസ്, സിദ്ദീഖ്, ജിമ്മി, അനൂപ്, എൽദോ, ഉമ്മർ, വിജു പോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. EK KMGM Ganja കഞ്ചാവുമായി പിടിയിലായ റിൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.