നഗരസഭ വളപ്പിലെ കുടുംബശ്രീ ഹോട്ടൽ തുറക്കണമെന്ന ആവശ്യമുയരുന്നു

പെരുമ്പാവൂര്‍: നഗരസഭ വളപ്പിലെ അടച്ചുപൂട്ടിയ കുടുംബശ്രീ ജനകീയ ഭക്ഷണശാല തുറക്കണമെന്ന ആവശ്യമുയരുന്നു. മലിനജലം ഒഴുക്കാന്‍ സൗകര്യം ഒരുക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനുമെന്ന കാരണം ഉന്നയിച്ചാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗതീരുമാനപ്രകാരം ഒരാഴ്ച മുമ്പ് ഭക്ഷണശാല അടച്ചുപൂട്ടിയത്. എന്നാല്‍, ഒരാഴ്ച പിന്നിട്ടിട്ടും വെള്ളം ഒഴുക്കാനുള്ള പണി നടത്തിയിട്ടില്ലെന്ന് മാത്രമല്ല ലൈസന്‍സും നല്‍കിയിട്ടില്ല. നിരവധി ആളുകള്‍ ഉച്ചഭക്ഷണം കഴിച്ചിരുന്ന സ്ഥാപനം നിസ്സാരകാരണത്തി‍ൻെറ പേരില്‍ അടച്ചിരിക്കുന്നത് പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്. 20 രൂപക്ക് ഊണ് ലഭിക്കുമെന്നതിനാല്‍ നഗരത്തിലെ സാധാരണക്കാരില്‍ അധികവും ഇവിടെ നിന്നാണ് കഴിച്ചിരുന്നത്. നഗരസഭയിലെ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പലപ്പോഴും ഇവിടത്തെ ഭക്ഷണം ആശ്രയിച്ചിരുന്നു. തെരുവില്‍ കഴിയുന്ന കുറച്ചുപേര്‍ക്ക് ഇവിടെ നിന്ന്​ ഉച്ചഭക്ഷണം സൗജന്യമായും നല്‍കിയിരുന്നു. മറ്റ് ഹോട്ടലുകളില്‍ സാധാരണ ഊണിന് 60 രൂപ ഈടാക്കുമ്പോള്‍ കുടുംബശ്രീ ഭക്ഷണശാലകളില്‍ ഇതി‍ൻെറ മൂന്നിലൊന്ന് വില നല്‍കിയാല്‍ മതിയെന്നുള്ളതാണ് പ്രത്യേകത. നഗരസഭ കൗണ്‍സിലറും കുടുംബശ്രീ അംഗവുമായ ഷെമീന ഷാനവാസി‍ൻെറ അധീനതയില്‍ മൂന്ന് പേരാണ് ഭക്ഷണശാലയുടെ നടത്തിപ്പുകാര്‍. ഇതിനിടെ കുറച്ചു ദിവസം മുമ്പ് ഒന്നര വര്‍ഷമായി ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭക്ഷണം നിലവാരമില്ലാത്തതുമാണെന്നുമുള്ള ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഇദ്ദേഹം നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് നഗരസഭ അറ്റകുറ്റപ്പണിയുടെ പേരില്‍ ഹോട്ടല്‍ അടച്ചത്. നാലുവര്‍ഷത്തിലധികമായി നഗരസഭ വളപ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ശുചിത്വം പരിശോധിച്ചതും ലൈസന്‍സ് പുതുക്കാന്‍ ആവശ്യപ്പെട്ടതും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണെന്നുള്ളതും ശ്രദ്ധയമാണ്. പോരായ്മകള്‍ പരിഹരിച്ച് സ്ഥാപനം തുറക്കാന്‍ നഗരസഭ തയാറാകണമെന്ന ആവശ്യം ശക്തമാണ്. em pbvr 1 Kudumbsaree Hotel നഗരസഭ വളപ്പില്‍ അടഞ്ഞുകിടക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.