ഭൂതത്താൻകെട്ട്-വേട്ടാമ്പാറ ഡീവിയേഷൻ റോഡ് തുറന്നു

കോതമംഗലം: എം.എൽ.എ ആസ്തിവികസന ഫണ്ടിൽനിന്ന്​ 30 ലക്ഷം രൂപ വിനിയോഗിച്ച്​ നിർമിച്ച ഭൂതത്താൻകെട്ട്​-വേട്ടാമ്പാറ ഡീവിയേഷൻ റോഡി‍ൻെറ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം ജങ്​ഷനിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയ്സൺ ദാനിയേൽ, പഞ്ചായത്ത്‌ മെംബർമാരായ സിജി ആന്റണി, സിബി പോൾ, മേരി പീറ്റർ, ബേസിൽ എൽദോസ്, വിൽസൺ ജോൺ, ലത ഷാജി, കെ.കെ. അരുൺ, ടി.കെ. കുമാരി, എസ്.എം. അലിയാർ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.