കോതമംഗലം: വടാട്ടുപാറയിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം അവസാനിച്ചു. 24 മണിക്കൂറായി പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തുടരുന്ന സമരം ഡീൻ കുര്യാക്കോസ് എം.പിയെത്തി സമരക്കാരുമായും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിപ്പിച്ചത്. നാല് കിലോമീറ്റർ വൈദ്യുതി വേലി സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും ബാക്കി വരുന്ന 12 കിലോമീറ്റർ രണ്ട് മാസത്തിനകം സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നും വനം വകുപ്പ് അധികൃതർ എഴുതി നൽകിയതോടെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ ആരംഭിച്ച സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.