ഇരുചക്ര വാഹന മോഷ്ടാക്കൾ പിടിയിലായി

പെരുമ്പാവൂർ: ഇരുചക്ര വാഹന മോഷ്ടാക്കളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്രത്തുപടി പുതുപ്പാറക്കാവ് ചിറ്റേത്തുപറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്തുനിന്ന്​ ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്കിന് സമീപത്ത് താമസിക്കുന്ന മറ്റത്തിൽ വീട്ടിൽ അഭിജിത് (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് അറയ്ക്കപ്പടി ജങ്ഷന്​ സമീപം ഷോറൂമി‍ൻെറ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻസ് എം.തോമസ്. ജോസി എം.ജോൺസൻ, ബർട്ടിൻ, എ.എസ്.ഐ ജോഷി, സി.പി.ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. em Pbvr prethi Vishnu em pbvr Prethi abijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.