വി.ഡി. സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നത് വ്യാമോഹം -ലീഗ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തെരുവിൽ തടയുമെന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ ഭീഷണി അപക്വവും അപലപനീയവുമാണെന്ന് മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി. മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട് ആക്രമിക്കാൻ നോക്കുന്നു. പ്രതിപക്ഷ നേതാവ് തങ്ങളുടെ കൈക്കരുത്ത് അറിയേണ്ടി വരുമെന്നാണ് അമ്പലപ്പുഴ എം.എൽ.എയുടെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നു എന്നതാണ് ഇവരു​ടെ പ്രകോപനങ്ങൾക്ക് കാരണം. യു.ഡി.എഫ് ചെയർമാൻ കൂടിയായ സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ട. അദ്ദേഹത്തിന്‍റെ സംരക്ഷണത്തിന് യു.ഡി.എഫും ലീഗും ഒപ്പമുണ്ടാകുമെന്ന് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.