അങ്കമാലി: സ്വകാര്യമേഖലയിലെ മികച്ച ഐ.ടി.ഐക്കുള്ള ദേശീയ അംഗീകാരം ലഭിച്ച മൂക്കന്നൂര്‍ ബാലനഗര്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരനെയും അധ്യാപകരെയും മൂക്കന്നൂര്‍ വിജ്ഞാനമിത്ര സാംസ്‌കാരികവേദി നേതൃത്വത്തില്‍ അനുമോദിച്ചു. സമ്മേളനം റോജി എം. ജോണ്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. വിജ്ഞാനമിത്ര സാംസ്‌കാരികവേദി പ്രസിഡന്‍റ് ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമവികസനവകുപ്പ് അസി. വികസന കമീഷണര്‍ ഏണസ്റ്റ് സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലൈജോ ആന്‍റു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്‍റു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോള്‍ പി. ജോസഫ്, കെ.വി. ബിബീഷ്, എന്‍.ഒ. കുരിയച്ചന്‍, ഗ്രേസി ചാക്കോ, ഐ.ടി.സി പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മേഖല സെക്രട്ടറി പോള്‍ പി. കുരിയന്‍, യൂനിറ്റ് പ്രസിഡന്‍റ് എം.കെ. തോമസ്, പി.ഡി. ജോര്‍ജ്, പി.എല്‍. ഡേവീസ് എന്നിവര്‍ സംസാരിച്ചു. EA ANKA 2 ITI മികച്ച ഐ.ടി.ഐക്കുള്ള ദേശീയ അംഗീകാരം ലഭിച്ച മൂക്കന്നൂര്‍ ബാലനഗര്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരനെയും അധ്യാപകരെയും മൂക്കന്നൂര്‍ വിജ്ഞാനമിത്ര സാംസ്‌കാരികവേദി നേതൃത്വത്തില്‍ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.