കൊച്ചി: കൊച്ചി മെട്രോ അഞ്ചാം വാർഷിക ആഘോഷവേളയിൽ കെ.എം.ആർ.എൽ നടത്തുന്ന പരിസ്ഥിതിയും നഗരസൗന്ദര്യവും നശിപ്പിക്കുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. ഭൂമിയുടെ അടിത്തറ ഇളക്കി പൈലുകൾ താഴ്ത്തിയും മരങ്ങൾ നശിപ്പിച്ചുമാണ് മെട്രോറെയിൽ നിർമിച്ചത്. ഭൂമിയുടെ അടിസ്ഥാനഘടനക്ക് പരിക്കേൽപിക്കുന്ന നിർമാണത്തിന് പകരമായി മരങ്ങൾ നട്ടും തുറസ്സായ സ്ഥലങ്ങൾ നഗരമധ്യത്തിൽ പണിതും പാരിസ്ഥിതികാഘാതത്തിന് ചെറിയ ശതമാനം സംരക്ഷണമെങ്കിലും കൊച്ചി മെട്രോ നൽകുമെന്നാണ് നാളിതുവരെ അവർ പറഞ്ഞിരുന്നത്. അതിപ്പോൾ ലംഘിക്കുകയാണ്. കെ.എസ്. ദിലീപ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിലർ സുധ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൽ.എൻ. സേതുമാധവ്, കെ. ലക്ഷ്മി നാരായണൻ, ഗോപിനാഥ കമ്മത്ത്, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വാമലോചൻ, ടി.എൻ. പ്രതാപൻ, കുമ്പളം രവി, സായിപ്രസാദ്, കെ.ജി. രാധാകൃഷ്ണൻ, ജയശ്രീ ദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.