ആലങ്ങാട്: കരിങ്ങാംതുരുത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ചെയർമാൻ എൻ.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എ. സിറാജുദ്ദീൻ കണക്ക് അവതരിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: എൻ.കെ. കുഞ്ഞുമുഹമ്മദ് (ചെയർ), പി.വി. അബ്ദുൽ നാസർ (സെക്ര), എൻ.കെ. അബ്ബാസ്, (വൈസ് ചെയർ), അഡ്വ. എൻ.കെ. സഗീർ (ജോ. സെക്ര), പി.വി. മുഹമ്മദ് ഇക്ബാൽ (ട്രഷ). വൈദ്യുതി മുടങ്ങും പറവൂർ: പൂതയിൽപ്പാടം റോഡ്, ചേന്ദമംഗലം ജങ്ഷൻ, ചേന്ദമംഗലം പാലം, കരിപ്പായി, ഷഫാസ് തിയറ്റർ, പുല്ലംകുളം, കെ.എസ്.ആർ.ടി.സി പരിസരം എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.