കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയോജന അധിക്ഷേപ നിരോധന ബോധവത്കരണ ദിനം ആചരിച്ചു. ഇതിന്‍റെ ഭാഗമായി ചെറുവട്ടൂര്‍ സ്വദേശികളായ പി.ഡബ്ല്യു.ഡി റിട്ട. ഓവര്‍സിയറും പഴയകാല സ്കൂള്‍ പി.ടി.എ പ്രസിഡന്‍റുമായ പി. പത്മനാഭന്‍ നായരെയും കര്‍ഷകനും വയോധികനുമായ കാഞ്ഞിരക്കുഴി മൈതീനെയും ആദരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.എന്‍. സിന്ധു ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എ. സുബൈര്‍, അംഗം എം.ജി. ശശി, സീനിയര്‍ അധ്യാപകന്‍ സി.എ. മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.