പെരുമ്പാവൂര്‍: മാറമ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച മുടിക്കല്‍ ശാഖയുടെയും ബാങ്കിന്‍റെ ഒന്നാം നിലയിലെ പ്രിയദര്‍ശിനി കോണ്‍ഫറന്‍സ് ഹാളിന്‍റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബാങ്കില്‍ സ്ഥാപിച്ച എ.ടി.എമ്മിന്‍റെയും കാഷ് ഡെപ്പോസിറ്റ് മെഷീന്‍റെയും ഉദ്ഘാടനം മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ നിര്‍വഹിച്ചു. ബാങ്ക് പരിധിയില്‍നിന്ന് ഇക്കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഡോ. ആയിഷ അബ്ദുള്ള, ഡോ. നസ്‌റിന്‍ നാസര്‍ എന്നിവരെ ജില്ല പഞ്ചായത്ത് അംഗം സനിത റഹീമും മഹാത്മാഗാന്ധി സര്‍വകലാശാല ബി.എ ഹിന്ദി പരീക്ഷയില്‍ സെക്കൻഡ് റാങ്ക് നേടിയ എന്‍.എ. റുക്‌സാന, 5ാം റാങ്ക് നേടിയ എന്‍.എ. ഫര്‍സാന എന്നിവരെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെമീര്‍ തുകലില്‍, ഷാജിത നൗഷാദ് എന്നിവരും ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് പി.എ. ജലാല്‍, ടി.എച്ച്. അബ്ദുൽ ജബ്ബാര്‍, എന്‍.വി.സി. അഹമ്മദ്, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാന്‍, എന്‍.ബി. രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വിനിത ഷിജു, ഫൈസല്‍ മനയില്‍, അഷ്റഫ് ചീരേക്കാട്ടില്‍, സുധീര്‍ മുച്ചേത്ത്, നൗഫി കരീം, തമ്പി കുര്യാക്കോസ്, സുഹ്റ കൊച്ചുണ്ണി, ബാങ്ക് ഡയറക്ടര്‍മാരായ ഇസ്മായില്‍ കുന്നപ്പിള്ളി, എം.എം. അബ്ദുൽ റഹീം, വി.എ. അസൈനാര്‍, മുജീബ് വടക്കന്‍, ഇ.കെ. അബൂബക്കര്‍, എ.എം. അയ്യൂബ്, പി.എ. അനീഷ് കുമാര്‍, ശ്രീത സുരേഷ്, ലൈല അബൂബക്കര്‍, ബാങ്ക് സെക്രട്ടറി ഫാത്തിമ എന്നിവര്‍ സംസാരിച്ചു. em pbvr 1 V.D. Satheesan മാറമ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച മുടിക്കല്‍ ശാഖയുടെയും പ്രിയദര്‍ശിനി കോണ്‍ഫറന്‍സ് ഹാളിന്‍റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.