തൃപ്പൂണിത്തുറ: എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ് യാത്രാ യോഗ്യമാക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ (ട്രൂറ). കനാല്‍ റോഡിനിരുവശവും താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും മുതിര്‍ന്ന പൗരന്മാർക്കും അടക്കം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിന് മനക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ബി. മധുസൂദനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ട്രൂറ ചെയര്‍മാന്‍ വി.പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍, വി.ജി. മുരളീകൃഷ്ണദാസ്, എ.മാധവന്‍ കുട്ടി, ചന്ദ്രബാബു, എസ്.സഞ്ജയന്‍, ദീപക് ഷേണായി, എം.ആര്‍. സത്യന്‍, ജിജി വെണ്ടറപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. EC-TPRA-2 TRURA തകര്‍ന്ന എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.