സൗജന്യ പരീക്ഷ പരിശീലനം

കോട്ടയം: കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക് നിയമനത്തിനായി സഹകരണ സർവിസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ്​ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ് ബ്യൂറോ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0481 2731025, 9605674818 നമ്പറുകളിൽ ബന്ധപ്പെടുക. പരീക്ഷ ജൂൺ 29നും ജൂലൈ എട്ടിനും ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അ്ഡമിഷനുകൾ- റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും. പരീക്ഷ ഫീസ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്‍റെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി - ഓണേഴ്‌സ് (2012-2015 അഡ്മിഷനുകൾ - സപ്ലിമെന്‍ററി / 2011 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ്) ബിരുദപരീക്ഷകൾ ജൂൺ 29ന് ആരംഭിക്കും. പിഴയില്ലാതെ 21വരെയും 525 രൂപ പിഴയോടുകൂടി 22നും 1050 സൂപ്പർഫൈനോടുകൂടി 23നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് - എം.എസ്​സി സൈക്കോളജി (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ്​) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്‍റ്​ ഇക്കണോമിക്‌സ് (സി.എസ്.എസ് - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്​സി ബയോ ഇൻഫോർമാറ്റിക്‌സ് (റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്-എം.എസ്​സി ബയോ നാനോടെക്‌നോളജി (2020 അഡ്മിഷൻ - റെഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.