കീഴ്മാട്: എടയപ്പുറം കാർബൺ പേപ്പർ കമ്പനിയുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭക്കിടെയുണ്ടായ പ്രതിഷേധങ്ങളിലെ സമര സമിതിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം. പതിനെട്ടാം വാർഡിൽ പ്രത്യേക ഗ്രാമസഭ വിളിക്കാൻ സെക്രട്ടറിയുടെ നിർദേശമുണ്ടായിട്ടും വാർഡ് അംഗമോ ഭരണ സമിതിയെ ഗ്രാമസഭ വിളിച്ചിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് മൂന്നുമാസം കഴിഞ്ഞ് ഗ്രാമസഭ വിളിച്ചുചേർത്തത്. സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ കമ്പനിക്കെതിരെ ഗ്രാമസഭയിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, കമ്പനിക്കെതിരെ ജനരോഷം ഉയർന്നപ്പോൾ, കമ്പനിക്ക് വേണ്ടി നിലകൊള്ളുകയാണ് ഇടതുപക്ഷക്കാരിയായ പഞ്ചായത്ത് പ്രസിഡൻറ് ചെയ്തത്. ഗ്രാമസഭ തീരുമാനത്തിനെതിരെ പ്രസിഡൻറ് വിയോജന കുറിപ്പ് എഴുതുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ പ്രകോപിതയായ പഞ്ചായത്ത് പ്രസിഡൻറ് പൊലീസ് രാജ് നടപ്പാക്കി നാട്ടുകാരെ തടവറയിലാക്കുകയായിരുന്നെന്ന് സമരസമിതി ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് വനിതകളടക്കം രാത്രിയിൽ പന്തം കൊളുത്തി പ്രകടനവുമായി രംഗത്തിറങ്ങി. ഗ്രാമസഭയിൽ കോറം തികയാതിരിക്കാൻ വേണ്ടി വാർഡിൽ മുഴുവൻ നോട്ടീസ് വിതരണം ചെയ്തില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഗ്രാമവാസികൾ ആവശ്യപ്പെട്ടിട്ട് പോലും ഞായറാഴ്ചക്ക് പകരം മനഃപൂർവം തിങ്കളാഴ്ച വിളിപ്പിച്ചതും ഗ്രാമസഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ea yas9 edayapuram എടയപ്പുറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെതിരെയും വാർഡ് അംഗത്തിനെതിരെയും നടന്ന പന്തം കൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.