കെ.ജി.എം.ഒ.എ അമൃതകിരണം മെഡി ഐക്യു വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കായി നടത്തിയ അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരത്തിന്റെ 2021 ലെ വിജയികളെ പ്രഖ്യാപിച്ചു. 72 പോയന്റുകളോടെ കണ്ണൂര്‍ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസിലെ കെ.പി. ആദ്യ, പി.വി. അമയ എന്നിവര്‍ ഒന്നാം സ്ഥാനം (10,000 രൂപ) കരസ്ഥമാക്കി. 71 പോയന്റുമായി കാസർകോട്​ ചട്ടന്‍ചാല്‍ എച്ച്.എസ്.എസിലെ കെ.സായന്ത്, കെ. കൃഷ്ണജിത് എന്നിവര്‍ രണ്ടാം സ്ഥാനവും (5,000 രൂപ), 60 പോയന്റുമായി അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസിലെ അനൂപ് രാജേഷ്, ജെ.ഗോപീകൃഷ്ണ എന്നിവര്‍ മൂന്നാം സ്ഥാനവും (2,500 രൂപ) നേടി. കലൂര്‍ ഐ.എം.എ ഹൗസില്‍ കെ.ജി.എം.ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ടി.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ എഡിറ്റര്‍ ഡോ. അനൂപ്, അമൃതകിരണം സംസ്ഥാന കണ്‍വീനര്‍ ഡോ. പി.കെ. സുനില്‍, കെ.ജി.എം.ഒ.എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. ജോയ് ജോര്‍ജ്, മുന്‍ ഭാരവാഹി ഡോ. മുഹമ്മദ് സലീം, എറണാകുളം ജില്ല പ്രസിഡൻറ് ഡോ.എ.ബി. വിന്‍സെന്റ്, ജില്ല സെക്രട്ടറി ഡോ. സുധാകര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.