ഫിസാറ്റില്‍ രക്തദാന ക്യാമ്പ്

അങ്കമാലി: രക്തദാന ദിനാചരണത്തോടനുബന്ധിച്ച് അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെ ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ രക്തദാന ദിനാചരണം സംഘടിപ്പിച്ചു. കോളജില്‍ പഠിക്കുന്ന വിവിധ ജില്ലകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഫിസാറ്റ് ബ്ലഡ് ഡോണേഴ്സ് സെല്‍ രൂപവത്കരിച്ചു. സാമൂഹിക സേവന രംഗത്ത് കോളജ് കൂടുതല്‍ ഊന്നല്‍ നല്‍കി വരുകയാണെന്ന് ചെയര്‍മാന്‍ പി.ആര്‍. ഷിമിത്ത് പറഞ്ഞു. അപ്പോളോ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആല്‍വിന്‍ കുര്യന്‍ രാജു, ലിന്‍റമോള്‍ ആന്‍റോ, എസ്. സജേഷ്, അനു, അനില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, ഡീന്‍ ഡോ. പി.ആര്‍. മിനി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ എസ്. സാജന്‍, ബീനു റിജു, ക്യാമ്പ് കോഓഡിനേറ്റര്‍മാരായ അഭിജിത്, സന്ദീപ്, ആശിഷ്, ശ്രീപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. EA ANKA 04 FISAT രക്തദാന ദിനാചരണത്തോടനുബന്ധിച്ച് അങ്കമാലി ഫിസാറ്റ് കോളജില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.