നെല്ലിക്കുഴിയിൽ കോൺഗ്രസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേർക്കുനേർ

സംഘർഷം ഒഴിവായി കോതമംഗലം: . പൊലീസ് ഇടപെടലിൽ സംഘർഷം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് അ​ഞ്ചോടെയാണ് ഇരു പാർട്ടികളുടെയും പ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും -മുഖ്യമന്ത്രിക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്ത് വരികയും പ്രകടനം നേർക്കുനേർ എത്തുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് കോതമംഗലം - ആലുവ റൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോതമംഗലം സി.ഐ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ടതിനെ തുടർന്ന്​ സംഘർഷം ഒഴിവാക്കാനായി. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, എം.എ. കരീം, എം.വി. റെജി, വി.എം. സത്താർ, ബഷീർ പുല്ലോളി, വിനോദ് കെ. മേനോൻ, രഹന നൂറുദ്ദീൻ, അജീബ് ഇരമല്ലൂർ, ഇബ്രാഹിം ഇടയാലി, റിയാസ് ഓലിക്കൻ, അസീസ് പാറപ്പാട്ട്, എൻ.എം.അസീസ്, ഷൗക്കത്ത് പൂതയിൽ, ഹമീദ് കാലാപറമ്പിൽ, എ.കെ. സുകുമാരൻ, ബഷീർ നങ്ങേലിപ്പടി, കെ.പി. കുഞ്ഞ്, റഫീഖ് മരോട്ടിക്കൽ, മുഹ്സിൻ മംഗലപ്പാറ, പരീത് എടയാലി തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം പ്രഖ്യാപിച്ചതിന് ശേഷം ഡി.വൈ.എഫ്.ഐ അതേസമയത്ത് തന്നെ പ്രകടനം പ്രഖ്യാപിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. EM KMGM 8 Con - Dyfi നെല്ലിക്കുഴിയിൽ കോൺഗ്രസ്- ഡി.വൈ.എഫ്.ഐ പ്രകടനങ്ങൾ നേർക്കുനേർ വന്നപ്പോൾ പൊലീസ് വലയം തീർക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.