ലീവ് സറണ്ടര്‍: സര്‍ക്കാര്‍ നടപടി കൊടുംക്രൂരത

മൂവാറ്റുപുഴ: സംസ്ഥാന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് സറണ്ടര്‍ ആനുകൂല്യം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുവദിക്കാതെ കവര്‍ന്നെടുത്ത് ഉത്തരവിറക്കിയ ഇടതു സര്‍ക്കാര്‍ നടപടി കൊടുംക്രൂരതയാണെന്നും സര്‍ക്കാര്‍ വഞ്ചനയിൽ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതു യൂനിയനുകളുടെ മാപ്പര്‍ഹിക്കാത്ത വിധേയത്വം ഇതിനകം എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും എസ്.ഇ.യു ജില്ല പ്രസിഡന്റ് പി.കെ. നൗഷാദും ജനറല്‍ സെക്രട്ടറി നിഷാദ് മുഹമ്മദും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.