പെരുമ്പാവൂർ: സര്‍ക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മുസ്ലിം വിദ്യാർഥികള്‍ക്ക് മൂന്നു വര്‍ഷം സമഗ്ര പരിശീലനം നൽകുന്ന പ്രത്യേക പദ്ധതിയിലേക്ക് പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. ഗണിതം, സാമൂഹികശാസ്ത്രം, ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ പാഠ്യപദ്ധതികള്‍ക്ക് പുറമെ ജീവിത നൈപുണികൾ, വ്യക്തിത്വ വികസനം, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നല്‍കും. ശിൽപശാലകൾ, ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങിയവ പരിശീലനത്തിലുണ്ടാകും. പെരുമ്പാവൂർ പോസ്റ്റ് ഓഫിസിന് എതിർവശത്തുള്ള മുല്ലപ്പള്ളി ആര്‍ക്കേഡിൽ പ്രവര്‍ത്തിക്കുന്ന കരുണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലന്റ് ആൻഡ് എക്‌സലന്‍സിൽനിന്ന് അപേക്ഷ ഫോറം ലഭ്യമാണ്. ജൂലൈ ഒമ്പതിന് നടക്കുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അവസരം. വിശദവിവരങ്ങള്‍ക്ക്: 93884 78597, 90724 16650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.