പച്ചക്കറി കൃഷി ആരംഭിച്ചു

പള്ളിക്കര: കേരള സർക്കാറിന്‍റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആത്മ 2021-22 ഫുഡ്‌ സെക്യൂരിറ്റി ഗ്രൂപ്പിന്റെ പച്ചക്കറി കൃഷിയുടെ കുന്നത്തുനാട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡ് മെംബർമാരായ നിസാർ ഇബ്രാഹിം, എൻ.ഒ. ബാബു എന്നിവർ ചേർന്ന് ഉദ്​ഘാടനം നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് പുഞ്ചിരി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി. കുന്നത്തുനാട് കൃഷി ഓഫിസർ ആർ. സിദ്ധാർഥ്, കൃഷി അസിസ്റ്റന്റ് എൽ.ഡി. പി. എസ്, ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ ബിബിൻ വർഗീസ്, അസിസ്റ്റന്റ് ബ്ലോക്ക്‌ ടെക്നോളജി മാനേജർ ബിന്ദ്യ ടി. നായർ, കദീജ വീരാൻ, ജമീല ഇല്യാസ്, റാബിയ പരീത്​, വാർഡ് വികസന സമിതി അംഗം സഫിയ മുഹമ്മദ്‌, അബ്‌ദുൽഖാദർ, പുഞ്ചിരി കുടുംബശ്രീ പ്രസിഡന്റ്‌ ദിൽഷാദ്, സെക്രട്ടറി തഫ്സീല, മറ്റു കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.