ഉദ്യോഗസ്ഥതല യോഗം ചേർന്നു നെടുമ്പാശ്ശേരി: വിമാനത്താവളം വഴി സ്വർണ, മയക്കുമരുന്ന് കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥതല യോഗം ചേർന്നു. എയർപോർട്ട് പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. സംശയാസ്പദമായി കാണുന്നവരെ നിരീക്ഷിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്കും പൊലീസിന് വിവരം നൽകാം. ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് നടപടിയുണ്ടാകും. സ്വർണം, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിനെ അറിയിക്കാം. യോഗത്തിൽ കസ്റ്റംസ് അഡീഷനൽ കമീഷണർ എം. വസന്ത, എൻ.സി.ബി സൂപ്രണ്ട് ആഷിഷ് ഓജ, നാർകോട്ടിക് ഡിവൈ.എസ്.പി പി.പി. ഷംസ്, എസ്.എസ്.ബി ഡിവൈ.എസ്.പി ബൈജു കുമാർ, എസ്.ബി ഡിവൈ.എസ്.പി ആർ. റാഫി, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ, സിയാൽ അധികൃതർ, വിമാനക്കമ്പനി പ്രതിനിധികൾ, ഗ്രൗണ്ട് ഹാൻഡിലിങ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.