പാലത്തിൽ പാർക്ക് ചെയ്ത ബസിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

പള്ളുരുത്തി: പെരുമ്പടപ്പ് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്‍റെ പിന്നിലിടിച്ച് പാലത്തിന്‍റെ കീഴിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. പള്ളുരുത്തി കച്ചേരിപ്പടിക്കു സമീപം താമസിക്കുന്ന ഷിയാസിനാണ് (33) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കുമ്പളങ്ങിയിൽനിന്ന് സ്കൂട്ടറിൽ വരുകയായിരുന്ന ഷിയാസ് പെരുമ്പടപ്പ് ഭാഗത്ത് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കണ്ടില്ല. പാലം ഇറങ്ങി വരുകയായിരുന്ന സ്കൂട്ടർ സ്വകാര്യ ബസിന് പിന്നിൽ ഇടിച്ച് താഴേക്ക് സ്കൂട്ടറിനൊപ്പം യുവാവും തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ് കിടന്ന യുവാവിനെ ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ചിത്രം: പെരുമ്പടപ്പ്- കുമ്പളങ്ങി പാലത്തിൽ ബസിലിടിച്ച് താഴേക്ക് തെറിച്ചുവീണ സ്കൂട്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.