കൊച്ചി: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ പഠനോപകരണ വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം കുസാറ്റ് പ്രഫ. ഡോ. മുഹമ്മദ് ഹാത്ത അബ്ദുല്ല നിർവഹിച്ചു. ഫൗണ്ടേഷൻ സഹായത്തോടെ തീരദേശ വാസികളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച തെക്കൻ മാലിപ്പുറം സ്മാർട്ട് പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർഥികൾക്കു വേണ്ടി ഡയറക്ടർ എം.എം. സഫ്വാൻ കിറ്റുകൾ ഏറ്റുവാങ്ങി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ മുഹമ്മദ് ഉമർ പദ്ധതി വിശദീകരിച്ചു. സ്മാർട്ട് പദ്ധതിയിലെ 25 വിദ്യാർഥികളുൾപ്പെടെ ജില്ലയിലെ 18 കേന്ദ്രങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികൾക്കാണ് കിറ്റുകൾ എത്തിച്ചു നൽകുന്നത്. ഡോക്ടറേറ്റ് നേടിയ കൊച്ചിൻ മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗം അധ്യാപകൻ തസ്ലിം സാബിതിനെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ് എം.പി. ഫൈസൽ അസ്ഹരി, എറണാകുളം ഏരിയ പ്രസിഡന്‍റ് അബ്ദുൽ ജലീൽ, വൈപ്പിൻ ഏരിയ പ്രസിഡന്‍റ് ജലാൽ എടവനക്കാട്, താരിഖ് എന്നിവർ സംസാരിച്ചു. ഫോട്ടൊ ec sunrice പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ പഠനോപകരണ കിറ്റുകളുടെ ജില്ലതല വിതരണോദ്ഘാടനം പ്രഫ. ഡോ. മുഹമ്മദ് ഹാത്ത അബ്ദുല്ല നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.