പായസ ചലഞ്ച്

കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ കുടുംബത്തെ സഹായിക്കുന്നതിന് റെഡ് ക്രോസ് നടത്തി. റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂനിറ്റി‍ൻെറ നേതൃത്വത്തിലാണ്​ നടത്തിയത്​. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വിതരണത്തി‍ൻെറ ഉദ്ഘാടനം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു നിർവഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂനിറ്റ് ചെയർമാൻ മഹിപാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂനിറ്റ് സെക്രട്ടറി ജെസ് എം. വർഗീസ്, ട്രഷറർ വിത്സൺ തോമസ്, വൈസ് പ്രസിഡന്‍റ്​ എബി പോൾ, ബിനോജ് എം.എ., നോബിൾ ജോസഫ്, ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നൽകി. EM KMGM 4 payasam റെഡ്‌ക്രോസ് സംഘടിപ്പിച്ച വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.